2010 ഏപ്രിൽ 17നു് എറണാകുളത്ത് വെച്ച് നടക്കുന്ന മലയാളം വിക്കിപ്രവർത്തകരുടെ സംഗമത്തിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിക്കാൻ ഉദ്ദെശിക്കുന്നു. സംഗമത്തിലെ പരിപാടികളുടെ മെൽ നൊട്ടം വഹിക്കുക, വിവിധ പരിപാടികൾ നടത്തുക അല്ലെങ്കിൽ നടത്താൻ അനുയോജ്യരായവരെ കണ്ടെത്തുക, തുടങ്ങി വിക്കി സംഗമം വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു് നടത്തുക എന്നതാനു് ഈ സംഘാടക സമിതിയുടെ ജോലി.

ഈ സംഘാടകസമിതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന മലയാളം വിക്കിസ്നേഹികൾ എനിക്ക് shijualexonline@gmail.com എന്ന വിലാസത്തിലേക്ക് ഒരു സ്വകാര്യമെയിൽ അയക്കാൻ താല്പര്യപ്പെടുന്നു.


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള പ്രാഥമികമായ അറിവെങ്കിലും ഉണ്ടായിരിക്കുക എന്നതാണു് ഈ സംഘാടകസമിതിയിൽ അംഗമാകാൻ ഉള്ള യൊഗ്യത. മാത്രമല്ല അവർ വിക്കി സംഗമത്തിൽ പങ്കെടുക്കുന്നവരും ആയിരിക്കണം


ഷിജു