ഇന്ന് കേരളത്തിലെ എല്ലാ സ്ക്കൂളുകളിലും ബ്രോഡ്ബാന്റ് കണക്ഷന്‍ ഉണ്ട്. up class മുതല്‍മലയാളം  ടൈപ്പിംഗം പഠിപ്പിക്കുന്നു.

മലയാളം റ്റൈപ്പിങ്ങ് സിലബസ്സിൽ ഉണ്ടെങ്കിലും അത് മിക്ക അദ്ധ്യാപകരും കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നാണ് തോന്നുന്നത്.

 ഇല്ല എന്നാണ് അഞ്ചൽ സ്കൂളിലെ വിക്കിപീഡിയ പദ്ധതി കാണിക്കുന്നത്. അഞ്ചൽ സ്കൂളീൽ പദ്ധതിയുമായി ബന്ധപ്പെട്ട കുട്ടികളെ മലയാളം ടൈപ്പിങ്ങ് പഠിപ്പിഉന്നതിനാണ് ആദ്യത്തെ മൂന്നു മാസവും വിനിയോഗിച്ചത്. അവർ മിക്കവരും ഒമ്പതാം ക്ലാസിലെ കുട്ടികൾ ആയിരുന്നു. അവർക്ക് 7ആം ക്ലാസ്സിലെ ഐടി പുസ്തത്തിൽ  മലയാളം ടൈപ്പിങ്ങ് പഠിക്കാൻ ഉണ്ടായിരുന്നു. പക്ഷെ അന്ന് അത് പഠിപ്പിക്കാഞ്ഞത് മൂലം അവരെ അത് പഠിപ്പിക്കുന്ന ചുമതല മൊത്തം പദ്ധതി നടത്തുന്ന ആദ്ധ്യാപകനായ സതീശൻ മാഷുടെ മേൽ വീണു. അത് പദ്ധതി വൈകിക്കാൻ ഇടയാക്കി. 

ആദ്യം അദ്ധ്യാപകർ മലയാളം റ്റൈപ്പിങ്ങ് പഠിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാൽ മാത്രമേ അത് കുട്ടികളിലേക്ക് എത്തൂ. അതിനുള്ള ഏറ്റവും നല്ല വഴി മലയാളം ടൈപ്പിങ്ങ് പരീക്ഷയുടെ ഭാഗമാക്കുക ആണ്. അപ്പോൾ എല്ലാവരും ഉറപ്പായും അത് പഠിപ്പിക്കും/പഠിക്കും. സമാനമായ ഒരു അഭ്യർത്ഥന ബന്ധപ്പെട്ട അധികൃതരോട് ചെയ്തിട്ടുണ്ട്.

പക്ഷെ അപൂർവ്വം ചില അദ്ധ്യാപകർ ഇത് കുട്ടികളെ നിർബന്ധമായി പഠിപ്പിക്കുന്നു എന്നതും മറക്കുന്നില്ല.



2012/12/26 tony antony <tonynantony@gmail.com>
ഇന്ന് കേരളത്തിലെ എല്ലാ സ്ക്കൂളുകളിലും ബ്രോഡ്ബാന്റ് കണക്ഷന്‍ ഉണ്ട്. up class മുതല്‍മലയാളം  ടൈപ്പിംഗം പഠിപ്പിക്കുന്നു.