പ്രിയപ്പെട്ടവരെ,

വിക്കി ഓണത്തെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതിയുടെ ഭാഗമായി മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഓണവും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വിവരങ്ങളും ചേർത്തുവരുകയാണലോ. 

വിക്കിമീഡിയ കോമൺസസിൽ ചിത്രങ്ങൾ, വിക്കിപാഠശാലയിൽ ഓണ-സസ്യവിഭവങ്ങൾ, വിക്കിഡാറ്റയിൽ ഓണവുമായി ബന്ധപ്പെട്ട ഘടനാപരമായ ഡാറ്റ, വിക്കിപീഡിയയിൽ ഓണവുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക, കൂടാതെ ചിത്രങ്ങളില്ലാത്ത ലേഖനങ്ങൾളിൽ ചിത്രങ്ങൾ ചേർക്കുക തുടങ്ങി നിരവധി കാര്യങ്ങൾ താങ്കൾക്ക് വിക്കിയിൽ  ചെയ്യാൻ സാധിക്കുന്നതാണ്.

ഇതുവരെ 60ൽ പരം ചിത്രങ്ങൾ വിക്കിമീഡിയ കോമൺസസിൽ ഈ വിക്കിപദ്ധതിയുടെ ഭാഗമായി ചേർക്കപ്പെട്ടു.

താങ്കൾക്കും ഈ പദ്ധതിയുടെ ഭാഗമായി ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര ചിത്രങ്ങളും, വിവരങ്ങളും ചേർത്തു വിക്കിയിലേക്ക് കൂടുതൽ മെച്ചപ്പെട്ട വിവരണങ്ങൾ ചേർക്കാവുന്നതാണ്. പുലിക്കളി, കുമ്മാട്ടിക്കളി, തിരുവാതിരക്കളി, വടംവലി, തലപ്പന്തു കളി തുടങ്ങിയ ഓണക്കളികള്‍., അവിയൽ, തോരൻ, കാളൻ, കിച്ചടി, പച്ചടി, പാലട പ്രഥമൻ തുടങ്ങിയ ഓണവിഭവങ്ങൾ എന്നി താങ്കൾ പകർത്തിയ ചിത്രങ്ങളുണ്ടെങ്കിൽ അവ വിക്കിയിലേക്ക് സംഭാവന ചെയ്യാവുന്നതാണ്.
വിക്കിപദ്ധതി സെപ്തംബർ 10, 2023 വരെ

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ മെറ്റാ താൾ കാണുക.[1]

[1] https://meta.wikimedia.org/wiki/Wiki_Loves_Onam

സസ്നേഹം,
Jinoy
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!


On Tue, 29 Aug 2023 at 13:44, Jinoy Tom Jacob <jinoytommanjaly@gmail.com> wrote:
എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പൊന്നോണാശംസകൾ.

പ്രിയപ്പെട്ടവരെ,

ഈ ഓണത്തിന് നമ്മുക്ക് ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും വിക്കിയിൽ ചേർത്താലോ…!

2016-ലെ വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും നടത്തിയ ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതി ഓർമ്മയുണ്ടോ? അന്ന് വിക്കിയിൽ ആയിരത്തോളം വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ ചേർത്തിരുന്നു.

ഈ വർഷം മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളായ വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, വിക്കിപാഠശാല തുടങ്ങിയ വിക്കിമീഡിയ പ്രോജക്റ്റുകളിലും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ ചേർത്തു സാംസ്കാരിക പ്രാധാന്യമുള്ള ഉത്സവത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ വിക്കി ഓണത്തെ സ്നേഹിക്കുന്നു എന്ന ഒരു വിക്കിപദ്ധതി ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.

ലക്ഷ്യം:
  • ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്‌ടിക്കുക അല്ലെങ്കിൽ നിലവിലുള്ളവ മെച്ചപ്പെടുത്തുകയും കൂടാതെ ഓണവുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.
  • ആവശ്യമായ പ്രസ്താവനകൾ ചേർത്തു വിക്കിഡാറ്റ ഇനങ്ങൾ സൃഷ്ടിക്കുകയും / മെച്ചപ്പെടുത്തുകയും ചെയ്‌യുക.
  • ഓണവിഭവങ്ങളുടെ ശേഖരം സൃഷ്‌ടിക്കുക/അപ്‌ഡേറ്റ് ചെയ്യുക. പരമ്പരാഗത ഓണവിഭവങ്ങൾ, പ്രത്യേകിച്ച് വിപുലമായ ഓണസദ്യ തയ്യാറാക്കുന്നതിൽ വായനക്കാരെ നയിക്കാൻ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ, ചേരുവകളുടെ ലിസ്റ്റുകൾ, സ്വതന്ത്ര ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
  • വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിയിൽ എത്തിക്കുക.
പരിപാടി
വിക്കി ഓണത്തെ സ്നേഹിക്കുന്നു [1]
തീയ്യതി: ഓഗസ്റ്റ് 28, 2023 മുതൽ സെപ്തംബർ 10, 2023 വരെ
ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.

താങ്കൾ എടുത്ത ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ: അപ്‌ലോഡ് മാന്ത്രികൻ

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെറ്റാ താൾ കാണുക.

എല്ലാവർക്കും ഒരിക്കൽകൂടി ഓണാശംസകൾ.

[1] https://meta.wikimedia.org/wiki/Wiki_Loves_Onam  - മെറ്റാ വിക്കി
[2] https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_ഓണത്തെ_സ്നേഹിക്കുന്നു
[3] https://commons.wikimedia.org/wiki/Commons:Wiki_Loves_Onam

സസ്നേഹം,
Jinoy
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!