സ്നേഹിതരേ, Siebrand എന്നൊരാള്‍ ഇടയ്ക്കിടെ അവിടവിടെ ഓരോ കമന്റിട്ടിട്ടു പോകുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ. മീഡിയാവിക്കി സോഫ്റ്റ്വെയറിന്റെ പരിഭാഷ നടത്താനുള്ള പദ്ധതിയുടെ പ്രധാന കാര്യനിര്‍‌വ്വാഹകനാണദ്ദേഹം. നിങ്ങളില്‍ സമയമുള്ളവര്‍ അതിനായി നിര്‍മ്മിച്ചിട്ടുള്ള വിക്കി സന്ദര്‍ശിച്ച് വേണ്ട തിരുത്തലുകള്‍ നടത്താന്‍ ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു. നന്ദി--പ്രവീണ്‍:സം‌വാദം