ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടത്, മീര ഡീഫോള്‍ട്ടായി കൊടുത്തുകൊണ്ടാണോ അതോ സിസ്റ്റം ഫോണ്ട് ഡീഫോള്‍ട്ടാക്കിയോ? നിലവില്‍ വിക്കിപീഡിയയില്‍ നിന്നുള്ള ബഗ് സിസ്റ്റം ഫോണ്ട് ഡീഫോള്‍ട്ടായി നല്‍കാനാണ്. മലയാളത്തിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പിന്തുണ കുറവാണെന്ന് പറഞ്ഞ് ഡെവലപ്പര്‍മാര്‍ തട്ടിക്കളയുന്നത് ഇതിനെത്തന്നെയാണ്.


2013/6/28 Sebin Jacob <sebinajacob@gmail.com>


കാര്‍ത്തികക്ക് ബദലായി ഒരു ഫോണ്ട് നല്‍കാനാണെന്നുള്ളതാണെന്ന വാദം ഇപ്പോഴാണ് അറിയുന്നത്. ഇത് തീര്‍ച്ചയായും ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തിനെതിരാണ്.

സുനില്‍ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. അങ്ങനെയൊരു വാദം എനിക്കില്ല. കാര്‍ത്തിക free font അല്ലാത്തതിനാല്‍ അതിനെ woft ആക്കി നല്‍കാനാവില്ല. മറ്റേതു് അതിന്റെ പ്രയോഗംകൊണ്ടുള്ള ഗുണമായി എനിക്കു തോന്നിയ കാര്യം എഴുതിയതാണു്.  ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാന്‍ ഉപയോക്താവിനു് സ്വാതന്ത്ര്യം വേണമെന്ന വാദത്തില്‍ സുനിലിനോടൊപ്പം ഞാനും ഉറച്ചുനില്‍ക്കുന്നു.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l