വെബ്ഫോണ്ട് സ്വതേ എനേബിൾ ആക്കിയേ വക്കൂ എന്ന നിർബന്ധം പാടില്ല എന്നാണ് പറഞ്ഞത്. ആർക്കെങ്കിലും മലയാളം ഫോണ്ട് കിട്ടുന്നില്ലെങ്കിൽ അവർക്ക് മാത്രം അത് എനേബിൾ ചെയ്യാൻ പറ്റണം എന്നാണ്.


2013/4/21 Sebin Jacob <sebinajacob@gmail.com>

2013/4/21 സുനിൽ (Sunil) <vssun9@gmail.com>

വെബ് ഫോണ്ട്സിനോട് ഒരു വിരോധവും ഇല്ല. എന്നാൽ അത് അത്യാവശ്യമുള്ളവർക്ക് മാത്രം കൊടുക്കുക എന്ന ലൈനായിരിക്കണം. എല്ലാവരെയും അടിച്ചേൽപ്പിക്കരുത് എന്നേയുള്ളൂ.

വെബ് ഫോണ്ട്സിനെ കുറിച്ചുള്ള എന്റെ മനസ്സിലാക്കല്‍, അതു് അതേ പേരിലുള്ള ഫോണ്ടു് സിസ്റ്റത്തിലുണ്ടെങ്കില്‍ ആദ്യം സിസ്റ്റം ഫോണ്ടിലേക്കു് ഫോള്‍ ചെയ്യുമെന്നും സിസ്റ്റത്തില്‍ ഇനി അതില്ലെങ്കില്‍ സിഎസ്എസില്‍ സ്പെസിഫൈ ചെയ്ത ഫോള്‍ബാക്‍ ഫോണ്ടിനുവേണ്ടി പരതുമെന്നും അതുമില്ലെങ്കില്‍ മാത്രമേ വെബ്ബില്‍ നിന്നു് ലോഡ് ചെയ്യൂ എന്നുമാണു്. അപ്പോള്‍ പിന്നെ സുനില്‍ പറഞ്ഞ അടിച്ചേല്‍പ്പിക്കലിന്റെ പ്രശ്നം എവിടെയാണു് വരുന്നതു്?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l