രാജേഷ്‌ ഒടയന്‍ചാല്‍ ഒരുപാട് നാളായി ഈ പേര് പല സ്ഥലങ്ങളിലും എന്‍റെ മുന്നിലുണ്ട്... ഗൂഗിള്‍ പ്ലസ്സില്‍ ആണ് കൂടുതലും. ഞാന്‍ ഇപ്പോള്‍ രാജേഷ്‌ എടുത്ത 

നമ്മുടെ സംഗമ ഫോട്ടോസ് കാണുകയായിരുന്നു.... ഭാഗ്യത്തിന് രാജേഷ്‌ ഉച്ചയ്ക്ക് തന്നെ ബംഗ്ലൂരിലേക്ക്  മുങ്ങിയത് കൊണ്ട്  നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞില്ല.... 

commons ല്‍ ഫോട്ടോ ഇടുന്നത് സംബന്ധിച്ച് ഒരു സംശയം ഉണ്ടായിരുന്നു.. ഞാന്‍ അത് സഹായ മേശയില്‍ ഇട്ടിട്ടുണ്ട്...... 

2012/4/30 Rajesh K <rajeshodayanchal@gmail.com>
{{കൈ}}
എല്ലാവിധ ആശംസകളും നേരുന്നു!!!





2012/4/30 സുനിൽ (Sunil) <vssun9@gmail.com>

Great initiative Rajesh.

2012/4/30 RAJESH K.S. <rajeshkslc@gmail.com>
ഹായ്,
         എന്‍റെ പേര് രാജേഷ്‌. ഞാന്‍ ആലപ്പുഴ ജില്ലാ ലൈബ്രറി കൌണ്‍സിലില്‍ ജോലി ചെയ്യുന്നു. ഞാന്‍ 2007 ല്‍ kottackadan എന്ന പേരില്‍ 1797-ആം നമ്പര്‍ യുസര്‍ 

ഐഡിയായും 2009ല്‍ rajeshkslc എന്ന പേരില്‍ 9499-ആം നമ്പര്‍ യുസര്‍  ഐഡിയായും മലയാളം വിക്കിയില്‍ രണ്ട് അംഗത്വം എടുത്തിരുന്നു...... പിന്നെ കാര്യങ്ങള്‍ 

കണ്ടു പഠിക്കുവാന്‍ മാറി നിന്നു. അഞ്ചു വര്‍ഷം !!!!!! സാങ്കേതിക പരിജ്ഞാന കുറവാണ് എന്നെ പിന്നോട്ട് വലിച്ചത്...... ഇപ്പോള്‍ ഇതാ, കൊല്ലം വിക്കി 

സംഗമോത്സവം എന്നെ മലയാളം വിക്കിയിലേക്ക് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു......... ഇനി എന്‍റെ ലാവണം ഇതാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.... കൊല്ലം വിക്കി 

സംഗമോത്സവം എനിക്ക് നല്‍കിയ ദിശാബോധം വളരെ കൂടുതലാണ്.. പണ്ട് ബ്ലോഗുകളിലും പിന്നെ മലയാളം വിക്കി ചര്‍ച്ചകളിലും ഒക്കെ കേട്ടിട്ടുള്ള കുറെ 

പേരുകാരെ ജീവനോടെ കാണുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്... വിശ്വപ്രഭ, ഷിജു അലക്സ്‌, രമേഷ് എന്‍.ജി., ജുനൈദ്, ശിവഹരി, 

അഡ്വക്കറ്റ്‌. ടി.കെ. സുജിത് അങ്ങനെ അങ്ങനെ എത്രയോ പേര്‍..  നിങ്ങള്‍ക്ക് എല്ലാം ഞാന്‍ ഒരു വാക്ക് തന്നിരുന്നു, കേരളത്തിലെ ലൈബ്രറികളില്‍ ആര്‍ക്കും 

ഉപകരിക്കാതെ, സൂക്ഷിച്ചു വച്ചിരിക്കുന്ന അമുല്യങ്ങളും പഴക്കം ചെന്നതുമായ പുസ്തകങ്ങളെ വിക്കി ഗ്രന്ഥശാലയില്‍ കൊണ്ട് വരുവാന്‍ ഞാന്‍ പ്രയത്നിക്കും 

എന്ന്... പകര്‍പ്പവകാശം കഴിഞ്ഞ ഗ്രന്ഥങ്ങളെ അതിലേക്ക് കൊണ്ട് വരുവാനും അല്ലാത്ത ഗ്രന്ഥങ്ങളുടെ പകര്‍പ്പെടുത്ത് ഡാറ്റാബേസില്‍ സൂക്ഷിക്കുവാനും വേണ്ട 

എന്‍റെ പരിശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. അതിന്‍റെ ആദ്യ ചുവടുവയ്പ് എന്ന നിലയില്‍ ആലപ്പുഴ ജില്ലയിലെ 250 ല്‍ അധികം വരുന്ന  ഗ്രന്ഥശാലകള്‍ക്ക് പഴയ 

പുസ്തകങ്ങളുടെ വിവരം ചോദിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ തയ്യാറായി കഴിഞ്ഞു.... എന്‍റെ അറിവില്‍ തന്നെ മുപ്പതോളം ലൈബ്രറികളില്‍ ആയിരകണക്കിന് 

പഴയകാല പുസ്തകങ്ങള്‍ ഉണ്ട്... അവ ഏവര്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനു ജീവിച്ചിരിക്കുന്നതില്‍ അര്‍ഥം എന്ന് സ്വയം 

ചോദ്യം എന്നില്‍ ഉയര്‍ന്നു കഴിഞ്ഞു.. നിങ്ങള്‍ എല്ലാവരുടെയും എല്ലാ പിന്തുണയും ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം വിക്കി സംഗമോത്സവത്തിലൂടെ എന്നില്‍ 

ഉണ്ടാക്കിയ വിജ്ഞാന വിസ്പ്പോടനതിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.........

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l