ഞാന്‍ വിന്‍ഡോസ് 7ല്‍ നോക്കിയപ്പോള്‍ അഞ്ജലിയായിരുന്നു ലോഡ് ആയതു്. അതിന്റെ സ്ക്രീന്‍ഷോട്ട് ഈ ചര്‍ച്ചയ്ക്കിടയിലെവിടെയോ ഉണ്ടു്. ഒരുപക്ഷെ, ഫോണ്ട്സ് ഫോള്‍ഡറിലേക്കു് അഞ്ജലി കോപ്പിചെയ്തിട്ടുണ്ടാവില്ല. നേരത്തെ പറഞ്ഞതുപോലെ താത്ക്കാലിക സംവിധാനമുപയോഗിച്ചാവും ചെയ്തിരിക്കുക. ഏതായാലും വൈശാഖിന്റെ സിസ്റ്റത്തില്‍ സംഭവിച്ചതാവരുതു് രീതി എന്നു് എനിക്കും അഭിപ്രായമുണ്ടു്. വിക്കി പഞ്ചായത്തില്‍ എഴുതിയതു് ഇവിടേക്കു് എടുത്തെഴുതട്ടെ.

൧. വെബ് ഫോണ്ടുകളിൽ മലയാളത്തിൽ പുതിയ ലിപിയിലും പഴയ ലിപിയിലും പെട്ട ഫോണ്ടുകൾ ഉണ്ടാവണം.

൨.. അനോണിമസ് ആയ ഉപയോക്താവിനു് ഫോണ്ട് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാവണം. ജെക്വറി ഉപയോഗിച്ചുള്ള ഇന്ററാക്റ്റീവ് ഫോം ആയാൽ പോലും പ്രശ്നമില്ല. എന്നാൽ ഓരോ തവണ വിക്കിപ്പീഡിയ തുറക്കുമ്പോളും അതുണ്ടാവാൻ പാടില്ല. പകരം ഒരു സിസ്റ്റത്തിൽ ഒരിക്കൽ മാത്രം തെരഞ്ഞെടുത്താൽ മതിയെന്ന പരുവത്തിൽ കുക്കി ഉപയോഗിച്ചു് സെറ്റ് ചെയ്യാനാവണം. സെറ്റ് ചെയ്തതു് ആവശ്യമെങ്കിൽ മാറ്റാൻ സാധിക്കണം.

൩. വെബ് ഫോണ്ടിൽ പറയുന്ന ഫോണ്ടുകളിൽ ഒന്നിലധികം, ഉപയോക്താവിന്റെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ അതിലേതിലാവണം, പേജ് ലോഡാവേണ്ടതു് എന്ന പ്രയോരിറ്റി, വിക്കിപ്പീഡിയയുടേതാവരുതു്, മറിച്ചു്, അതും ഉപയോക്താവിനു് ക്രമീകരിക്കാനാവണം.

൪. സ്ക്രീൻ ഷോട്ടുകളുടെ സഹായത്തോടെ തെരഞ്ഞെടുപ്പു് എളുപ്പമാക്കാൻ സാധിക്കുന്ന വിധത്തിൽ മെഗാമെനു പോലെയുള്ള രീതികൾ അവലംബിക്കാവുന്നതാണു്.

൫. അനോണിമസ് യൂസറുടെ സെറ്റിങ് എന്തായാലും അതേ സിസ്റ്റത്തിൽ നിന്നു് ലോഗിൻ ചെയ്ത ഉപയോക്താവു് വിക്കിപ്പീഡിയ എടുക്കുന്ന പക്ഷം, ആ യൂസർ അയാളുടെ സെറ്റിങ്സിൽ പ്രിഫർ ചെയ്ത ഫോണ്ടിലാവണം തുറക്കേണ്ടതു്.

൬. വെബ്ഫോണ്ടിൽ പറയുന്ന ഒരു ഫോണ്ടിലും തുറക്കേണ്ട എന്നും തന്റെ സിസ്റ്റത്തിലുള്ള ഫോണ്ടിലാവണം തുറക്കേണ്ടതു് എന്നും ഒരാൾക്കു് സെറ്റ് ചെയ്യാൻ കഴിയണം.

PS: മീരയെ കെട്ടുകെട്ടിക്കാനുള്ള അവസരമായി തന്നെ ഇതിനെ കാണണമെന്നും മേലാൽ ആ വൃത്തികെട്ട ഫോണ്ടിനെ കൈകൊണ്ടു തൊടരുതെന്നും, മീര ഉപയോഗിക്കുന്ന പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകൾ ബഹിഷ്കരിക്കണമെന്നും ദൃഢപ്രതിജ്ഞയെടുക്കുകകൂടി ചെയ്താലോ?