ഇതേ പോലുള്ള കാര്യങ്ങൾ വിക്കി പഞ്ചായത്തിലാണു് ചർച്ച ചെയ്യേണ്ടത്. വിക്കി മെയിലിങ്ങ് ലിസ്റ്റിന്റെ ഒന്നാമത്തെ നയം പറയുന്നത് ശ്രദ്ധിക്കുക.
ഒരു പ്രത്യേക ലേഖനത്തെ കുറിച്ചുള്ള ചർച്ചകളോ, വിവിധ വിക്കിസം‌രംഭങ്ങൾക്കായുള്ള നയരൂപവത്കരണമോ മെയിലിങ്ങ് ലിസ്റ്റിൽ നടത്തരുതു്. ലേഖനത്തെ കുറിച്ചുള്ള ചർച്ചകൾ പ്രസ്തുത ലേഖനത്തിന്റെ സം‌വാദം താളിലും, വിവിധ നയരൂപവത്കരണങ്ങൾ പ്രസ്തുത വിക്കിസം‌രംഭങ്ങളിലും മാത്രം നടത്തുക.

ഇവിടെ നിന്ന്: http://ml.wikipedia.org/wiki/Wikipedia-Mailing_list

മെയിലിങ്ങ് ലിസ്റ്റിന്റെ ഉദ്ദേശം പൊതു ജനസമ്പർക്കമാണു്. നയരൂപീകരണം അതത് വിക്കികളിൽ തന്നെയാണു് നടക്കേണ്ടത്.



 

2010/7/29 Habeeb | ഹബീബ് <lic.habeeb@gmail.com>
വിക്കിപീഡിയയിലെ പുതിയ മാറ്റങ്ങൾ നോക്കുന്നതിനിടെ ശ്രദ്ധയിൽ‌പ്പെട്ട ഒരു കാര്യത്തിന്റെ സ്കീൻഷോട്ട് താഴെ ചേർക്കുന്നു.


sarva.JPG

ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകൾ അറിയാനാഗ്രഹിക്കുന്നു.

1.   സർവ്വവിജ്ഞാന കോശത്തിലെ ലേഖനങ്ങൾ അതാതു വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദരിൽ നിന്നും ശേഖരിക്കപ്പെട്ടതല്ലേ? അങ്ങിനെയെങ്കിൽ, സർവ്വവിജ്ഞാനകോശത്തിലെ കണ്ടന്റ് ഉപയോഗിച്ച് വിക്കിയിൽ ലേഖനം സൃഷ്ടിക്കുമ്പോൾ അവലംബമായി സർവ്വവിജ്ഞാനകോശം പേജ് തന്നെ നൽകിക്കൂടേ?

2.   സർവ്വവിജ്ഞാനകോശത്തിൽ നിന്നും വിക്കിയിലേക്ക് പകർത്തപ്പെട്ട മിക്ക ലേഖനങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണെന്ന് വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ, സർവ്വവിജ്ഞാനകോശത്തിൽ നിന്നെടുത്ത കണ്ടന്റിന്റെ മുകളിൽ “യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത്  മെച്ചപ്പെടുത്തുക, നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം” തുടങ്ങിയ വാചകങ്ങൾ പതിക്കുന്നത് സർവ്വവിജ്ഞാനകോശത്തിലെ ലേഖനമെഴുതിയ വിദഗ്ദരെ കളിയാക്കുന്നതുപോലെയല്ലേ? ഒപ്പം പഠന ആവശ്യങ്ങൾക്കായും മറ്റും പ്രസ്തുത വിക്കിപേജ് സന്ദർശിക്കുന്നവരിലും പേജിലുള്ളത് നിലവാരമില്ലാത്ത, തെറ്റായ ഡാറ്റയാണോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കില്ലേ?

3.   ഇനി സർവ്വവിജ്ഞാനകോശത്തിൽനിന്നും പകർത്തിയ ലേഖനങ്ങൾക്കൊപ്പം ആധികാരികത ചോദ്യം ചെയ്യുന്ന ഭാഗം നിർബന്ധമാണെങ്കിൽ, {{Sarvavijnanakosam}} എന്ന് ചേർക്കുമ്പോൾ തന്നെ, മറ്റ് അവലംബങ്ങൾ ആവശ്യമാണ്  എന്നോ മറ്റോ അതിൽ വരുന്നതുപോലെ എഴുതിച്ചേർക്കാമല്ലോ? അങ്ങിനെയെങ്കിൽ, വിക്കിയിൽ ഇതുവരെയുള്ളതും, ഇനി ചേർക്കാൻ പോകുന്നതുമായ, ആയിരക്കണക്കിന് സർവ്വവിജ്ഞാനകോശ ലേഖനങ്ങളിൽ, {{ആധികാരികത}} ചേർക്കുന്ന സമയം ലാഭിക്കാമല്ലോ... 



ഹബി

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l