അപ്‌ലോഡ്‌ ചെയ്യുന്നയാൾ ഒരു വെബ്‌സൈറ്റും കൂടി തുടങ്ങേണ്ടിവരുമല്ലോ ഇങ്ങനെ പോയാൽ!!!

On Apr 2, 2012 4:27 PM, "Sreejith K." <sreejithk2000@gmail.com> wrote:
കോമൺസിൽ അപ്ലോഡ് ചെയ്യപ്പെട്ട വിലപ്പെട്ട ചിത്രങ്ങൾ മായ്ക്കപ്പെടാതിരിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു. മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്ന അമൂല്യമായ ചിത്രങ്ങൾ തിരഞ്ഞെടുത്ത് മായ്ക്കാൻ നിർദ്ദേശിക്കുന്ന ഒരു വ്യക്തി രണ്ട് പുതിയ ചിത്രങ്ങൾ വീണ്ടും മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഈ ചിത്രങ്ങൾ മായ്ക്കപ്പെടാതിരിക്കാൻ നിങ്ങളുടെ സഹകരണവും ഇടപെടലും കൂടിയേ തീരൂ.

1. File:Nairs.jpg

ഈ ചിത്രം 17-ആം നൂറ്റാണ്ടിൽ ഡച്ച് സഞ്ചാരിയായ ജോൺ ന്യൂഹാഫ് എടുത്തിരിക്കാനാണ് സാധ്യത. ഇക്കാര്യം വിശദമായിത്തന്നെ [[Commons:Deletion requests/File:Nairs.jpg]] എന്ന താളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിന് ഒൺലൈൻ ആയി ലിങ്ക് വേണമെന്ന വാദമാണ് മായ്ക്കാൻ നിർദ്ദേശിച്ച ആൾ ഉയർത്തിപ്പിടിക്കുന്നത്. ഇങ്ങനെ സാധ്യമല്ലാത്ത നിർദ്ദേശങ്ങൾ നൽകി അഡ്മിന്മാരെ തെറ്റിദ്ധരിപ്പിച്ച് ചിത്രങ്ങൾ മായ്പ്പിക്കുന്നത് ഇദ്ദേഹം ആദ്യമായല്ല ചെയ്യുന്നതും.

2. File:ഭാരത വിലാസം സഭ.jpg

ഈ ചിത്രം ഭാരതവിലാസം സഭ ഉത്ഘാടനം ചെയ്യപ്പെട്ട 1909 എന്ന വർഷം എടുത്തതാണെന്ന് അവിടെ വ്യക്തമായിപ്പറഞ്ഞിട്ടുണ്ടെങ്കിലും അതിന് തെളിവ് ചോദിച്ചുകൊണ്ടാണ് മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.  മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ചിത്രമായിരുന്ന ഈ ചിത്രം ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ പ്രാധ്യാന്യം മൂലം വളരെ അമൂല്യമായ ഒന്നാണ്. മറ്റൊരു അഡ്മിന്റെ സംവാദം താളിൽ [[User_talk:Jameslwoodward#Advice_required]] വിശദമായിത്തന്നെ ഇക്കാര്യം ഞാൻ സമർത്ഥിച്ചുവെങ്കിലും ഓണലൈൻ ലിങ്ക് തന്നെ വേണമെന്ന വാദം തുടരുകയാണ് ഈ എഡിറ്റർ.

ഇങ്ങനെ അമൂല്യമായ ചിത്രങ്ങൾ കോമൺസിൽ നിന്ന് നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ട് മായ്ക്കപ്പെടുന്നു. ഇതിങ്ങനെ തുടരുന്നത് നമ്മുടെ വിക്കിപദ്ധതിയുടെ വളർച്ചയ്ക്ക് തന്നെ വലിയൊരു തടസ്സമാണ്. ഇക്കാര്യത്തിൽ നമ്മൾ സജീവരായേ പറ്റൂ. ഈ ചിത്രങ്ങളെക്കുറിച്ചോ അവ പ്രസിദ്ധീകരിച്ച വർഷത്തെക്കുറിച്ചോ അറിവുള്ളവർ മായ്ക്കാനുള്ള ചർച്ച നടക്കുന്ന താളിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l