രാമചന്ദ്രവിലാസത്തിനുശേഷം ഒരു സന്തോഷകരമായ ഒരു വാര്‍ത്തകൂടി. ,മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിലെത്തുകയാണ്. വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂളിലെ 25 ഓളം കുട്ടികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി സംരംഭങ്ങള്‍ കുട്ടികള്‍ ഏറ്റെടുത്ത് തുടങ്ങി എന്നത് ആശാവഹമായ കാര്യം തന്നെ. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ഏകോപിപ്പിക്കുന്ന മധുമാസ്റ്റര്‍കും അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകള്‍ക്ക് ഇത് ഒരു മാതൃക തന്നെയാണ്.