ഇങ്ങനെ എന്തിനും ഏതിനും ദിനമാചരിക്കുന്നതിനോട് വ്യക്തിപരമായി എതിർപ്പാണെങ്കിലും അങ്ങനെ ഒരു ദിനം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനു ഏറ്റവും പറ്റിയ ദിനം ഡിസംബർ 21 ആണ്. കാരണം 2002 ഡിസംബർ 21-നാണ് മലയാളം വിക്കിപീഡിയ ആരംഭിച്ചത് എന്നതു തന്നെ.

മറ്റൊരു ദിനം പരിഗണിക്കാവുന്നത് ജനുവരി 15 ആണ്. അന്ന് വിക്കിപീഡിയ ദിനമായി ഇപ്പോൾ തന്നെ അചരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബാംഗ്ലൂരിൽ ഇങ്ങനെയൊരു ദിനം ഞങ്ങൾ ആചരിച്ചിരുന്നു.


അനൂപ്

2010/7/26 Habeeb | ഹബീബ് <lic.habeeb@gmail.com>
“പ്രചാരണത്തിനായി ഒരു ദിനം : അന്ന് കുറേ ജില്ലകളിൽ ഒരേ ദിവസം പഠനശിബിരങ്ങൾ“
അതാവുമ്പോൾ ഒരു ലേഖനദിനത്തെക്കാൾ കുറച്ചുകൂടി എളുപ്പം നടക്കും. അങ്ങനെ കുറേ ആളുകൾ വരും, അങ്ങനെയങ്ങനെ ആളുകൾ കൂടുമ്പോൾ ലേഖനത്തിന്റെ എണ്ണം തനിയേ കൂടിക്കോളും, അങ്ങനെ വരുന്നവരിൽ പലരും നല്ല ഏഡിറ്റേഴ്സായി മാറുമ്പോൾ നമുക്ക് കുറച്ചുകൂടി കഷ്ടമുള്ള പ്രചരണപരിപാടിയായ  “ലേഖനത്തിനായി ഒരു ദിനം” സംഘടിപ്പിക്കാം... :-)

ഹബി


2010/7/26 Ramesh N G <rameshng@gmail.com>
ആദ്യം വാന്‍ഡലിസം നടത്തിത്തന്നെ തുടങ്ങി, മികച്ച ഉപയോക്താക്കളായ ഒരു പാട്
പേരുണ്ട്. വിക്കിപാലക്കാട് ശിബിരം പോലെ ഒരു നാലെണ്ണം കേരളത്തില്‍
നടത്താന്‍ പറ്റിയാല്‍ അത് ഒരു മികച്ച നേട്ടം തന്നെ.. [[അത്യാഗ്രഹമാണോ :)
]]

2010/7/26 Shiju Alex <shijualexonline@gmail.com>
>
> അത് മതി. പ്രചരണം കൊടുത്താൽ മാത്രം മതി. പ്രചരണത്തിനായി ഒരു ദിനം ആയാൽ നന്ന് തന്നെ. കുറെ ജില്ലകളീൽ ഒരെ ദിവസം പഠനശിബിരങ്ങൾ നടത്തിയാൽ വളരെ നന്ന്.
>
> ആളുകൾ കൂടുമ്പോൾ ലേഖനത്തിന്റെ എണ്ണം തനിയെ കൂടിക്കോളം. അങ്ങനെ വരുന്നവരിൽ പലരും നല്ല എഡിറ്ററുമായി മാറുകയും ചെയ്യും
>
>
>
> 2010/7/26 Ramesh N G <rameshng@gmail.com>
>>
>> അതിന്റെയൊക്കെ ഒരു എഫക്ട് കണ്ടുതുടങ്ങിയിട്ടുണ്ട്. പുതിയ ലേഖനങ്ങളുടെ വരവിന്റെ വേഗത് അല്‍പ്പം കൂടിയിട്ടുണ്ട്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
>>
>>
>>
>> 2010/7/26 Habeeb | ഹബീബ് <lic.habeeb@gmail.com>
>>>
>>> പഠനശിബിരങ്ങൾ പോലെ ഒരു പ്രചരണം തന്നെയാണ് എന്റെയും മനസ്സിൽ...... വിക്കി എന്ന ആശയം ആയിരക്കണക്കിനാളുകളിൽ എത്തിക്കാൻ ഇങ്ങനെയൊരു ദിനം കൊണ്ട് കഴിയുമെന്ന് വിശ്വസിക്കുന്നു. ദിനത്തിന്റെ ഭാഗമായെങ്കിലും ഇവിടെ വന്ന് ഒരു ലേഖനം എഴുതുന്നവരിൽ ഒരു ചെറിയ ശതമാനമെങ്കിലും തുടർന്ന് വിക്കിക്ക് മുതൽക്കൂട്ടാവും....
>>>
>>> ഇതെങ്ങനെ ഒരു പ്രചരണായുധമാക്കാം എന്ന് ആർക്കെങ്കിലും നിർദ്ദേശിക്കാമോ....?
>>>
>>>
>>> ഹബീബ്
>>>
>>> 2010/7/26 Shiju Alex <shijualexonline@gmail.com>
>>>>
>>>> ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളിൽ എണ്ണം പെട്ടെന്ന് കൂട്ടി എണ്ണത്തിന്റെ കാര്യത്തിൽ മറ്റു് ഇന്ത്യൻ ഭാഷാവിക്കികളേക്കാൾ മുൻപന്തിയിലെത്താൻ ആദ്യത്തെ ശ്രമം നടത്തിയത് ബംഗാളി വിക്കിപീഡിയ ആണു്. 2006 മാർച്ചിൽ വെറും 500 ലേഖനം മാത്രം ഉണ്ടായിരുന്ന ബംഗാളി വിക്കിപീഡിയ ആയിരക്കണക്കിനു് ഒറ്റ വരി ലേഖനങ്ങൾ ഉണ്ടാക്കി വെറും അഞ്ച് മാസം കൊണ്ടു് 10,000 ലെഖനങ്ങൾ എന്ന കടമ്പ കടന്നു.  താമസിയാതെ തന്നെ 15,000 എന്ന കടമ്പയും. പക്ഷെ അതൊടെ ബംഗാളി വിക്കിയുടെ ഗുണനിലാവാരത്തിൽ ശ്രദ്ധയുണ്ടായിരുന്ന കുറച്ച് പേർക്ക് അതിന്റെ പ്രശ്നങ്ങൾ കണ്ടു തുടങ്ങി.
>>>>
>>>> പലരും ബംഗാളി വിക്കിപീഡിയയുടെ ഗുണനിലവാരം ഇല്ലായ്മയെ കുറച്ച് ലേഖനങ്ങൽ എഴുതാൻ തുടങ്ങി, പലരും ഇക്കാരണത്താൽ തന്നെ വിക്കിവിട്ടു. ലേഖനങ്ങൾ വർഗ്ഗീകരിക്കാത്തതിന്റെ പ്രശ്നം, വിക്കിവൽക്കരിക്കാത്തതിന്റെ പ്രശ്നം, ഇത്രയും കാര്യങ്ങൾ ഒരുമിച്ചു കൈകാര്യം ചെയ്യാൻ വിക്കിസമൂഹം ഇല്ലാത്തതിന്റെ പ്രശ്നം, അങ്ങനെ നിരവധി പ്രശ്നങ്ങൾ. ചുരുക്കത്തിൽ ഒരു ഘട്ടത്തിൽ ബംഗാളി വിക്കി സമൂഹം ശിഥിലമായി.
>>>>
>>>>
>>>> പക്ഷെ അതിന്റെ ഗുണനിലാവാരത്തിൽ ശ്രദ്ധയുണ്ടായിരുന്ന കുറച്ച് പേർ ചേർന്ന് സ്റ്റബ്ബുകൾ ഉപയോഗിച്ച് ലേഖനങ്ങളുടെ എണ്ണം കൂട്ടുന്ന പരിപാടി നിർത്തി വെപ്പിച്ചു. അവർ ഉള്ള ലെഖനങ്ങളുടെ ഗുണനിലവാരം കൂട്ടാൻ ശ്രമം തുടങ്ങി, ധാരാളം പഠനശിബിരങ്ങൾ (പ്രത്യേകിച്ച് ബംഗ്ലാദേശിൽ) നടത്തി തിയ ഉപയോക്താക്കളെ കൊണ്ടു് വന്ന് വിക്കി സമൂഹം സജീവമാക്കി. എണ്ണം കൂട്ടാൻ വേണ്ടി ലെഖനം ഉണ്ടാക്കുന്ന പരിപാടി നിർത്തി. വളരെ പതുക്കെ ലേഖനത്തിന്റെ എണ്ണത്തിനൊത്ത് വിക്കി സമൂഹം വളർന്നു. ഇപ്പോൾ 3 വർഷങ്ങൾക്ക് ശേഷം ഏതാണ്ടു് 21,000 ലേഖനങ്ങളാണൂ് ബംഗാളി വിക്കിയിൽ ഉള്ളത്.
>>>>
>>>> ഇപ്പോൾ പല ഗുണനിലവാരമാനകങ്ങളിലും മലയാളത്തിനു് പിറകിൽ രണ്ടാമതായാണു് ബംഗാളിയുടെ സ്ഥാനം. ഉദാ: ഡെപ്ത്ത്, തിരുത്തലുകളുടെ എണ്ണം, എഡിറ്റ്സ് പെർ ആർട്ടിക്കിൾ അങ്ങനെ പലതിലും...)
>>>>
>>>> പക്ഷെ ലേഖനത്തിന്റെ എണ്ണം കൂട്ടി ഒന്നാം സ്ഥാനം പിടിക്കാൻ പോയ ഹിന്ദി, തെലുങ്ക്, മറാത്തി ഭാഷകളുടെ കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം എന്ന് കരുതുന്നു. മറാത്തി വിക്കിയുടെ ഗുണനിലവാരമില്ലായ്മ, വിക്കിമീഡിയാ  ഇന്ത്യാ മെയിലിങ്ങ് ലിസ്റ്റിലും പല തവണ ചർച്ചയ്ക്ക് വന്നതായി പലർക്കും അറിയാമല്ലോ.
>>>>
>>>>
>>>> അതിനാൽ എണ്ണം കൂട്ടാൻ വേണ്ടി ഒരു ദിനത്തിന്റെ ആവശ്യം ഇല്ല എന്ന് എന്റെ അഭിപ്രായം. മറിച്ച് അങ്ങനെ ഒരു ദിനം തിരഞ്ഞെടുത്ത് അത് വിക്കിപ്രചരണത്തിനായി ഉപയോഗിച്ചാൽ അതു് കൊണ്ടു് കൂടുതൽ ആളുകൾ വിക്കിയിലെത്തും. കൂടുതൽ ആളുകൾ ഒരു ലെഖനം തിരുത്തുമ്പോൾ വിക്കിലേഖനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കും. അതാണു് നമ്മൾ ചെയ്യേണ്ടത്.
>>>>
>>>> എണ്ണം കൂട്ടാൻ വേണ്ടി സ്റ്റബ്ബ് ലെഖനം ഉണ്ടാക്കിയിടുന്നത് ഭാവിയിൽ വിക്കിയിൽ എത്താൻ സാദ്ധ്യതയുള്ള പല വിക്കിയന്മാരുടേയും വരവ് തടയുകയും ചെയ്യും. ഭൂരിപക്ഷം പേരും സ്വന്തമായി ലെഖനം എഴുതി കൊണ്ടു് വിക്കിയിൽ തുടങ്ങാനാണു് ആഗ്രഹിക്കുക. ഇപ്പോൾ വിക്കിയിൽ സജീവമായി കാണുന്ന ഭൂരിപക്ഷം പേരും അങ്ങനെ തന്നെ തുടങ്ങിയതാണു്.
>>>>
>>>> ലേഖനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിക്കിസമൂഹവും വളരണം. എന്നാലെ ഇപ്പോൾ വിക്കിയിൽ ഉള്ള ആയിരക്കണക്കിനു് (അതോ പതിനായിരക്കണക്കിനോ :) ) ലെഖനങ്ങൾ പരിപാലിക്കാൻ പറ്റൂ. അതിനാൽ വിക്കിയെ കൂടുതൽ ആളുകളിൽ എത്തികാനുള്ള ഒരു ദിനം എന്നാണെങ്കിൽ ഞാൻ അതിനെ അനുകൂലിക്കുന്നു. എണ്ണം കൂട്ടൽ പരിപാടിയെ ഒട്ടുമേ ഇല്ല. പണവും സമ്മാനവും നൽകി വിക്കി ലേഖനങ്ങൾ എഴുതിക്കുന്നതിനേയും എതിർക്കുന്നു. വിക്കി സമൂഹത്തെ തന്നെ തകർക്കാനേ അതു് വഴി വെക്കൂ
>>>>
>>>> ഷിജു
>>>>
>>>>
>>>>
>>>> 2010/7/26 Ramesh N G <rameshng@gmail.com>
>>>>>
>>>>> കൂടുതല്‍ ലേഖനങ്ങള്‍ വന്നാല്‍ ഡെപ്ത് കുറയുമെന്നില്ല. പക്ഷേ, ലേഖനങ്ങള്‍ വന്ന് അതില്‍ കൂടുതല്‍ തിരുത്തലുകള്‍ നടക്കുന്നത്  ഡെപ്ത് കൂട്ടാന്‍ കാരണമാവുകയേ ഉള്ളൂ..
>>>>>
>>>>> ലേഖന ദിനം ഒരു നല്ല ആശയം തന്നെ..
>>>>>
>>>>> 2010/7/26 Raghuraj A <raghunandanam@gmail.com>
>>>>>>
>>>>>> ഐഡിയ നല്ലതാണ്,
>>>>>> പക്ഷെ പഠനശിബിരത്തില്‍ കേട്ടിരുന്നത് മലയാളം വിക്കി ലേഖനങ്ങളുടെ എണ്ണത്തെക്കാള്‍ അവയുടെ നിലവാരത്തില്‍(ഡെപ്ത്) ആണ് ശ്രധിയ്ക്കുന്നത്, ശ്രദ്ധിയ്ക്കേണ്ടത് എന്നാണല്ലോ!
>>>>>>
>>>>>> രഘു
>>>>>>
>>>>>> 2010/7/26 Habeeb | ഹബീബ് <lic.habeeb@gmail.com>
>>>>>>>
>>>>>>> കമ്പനി മുതലാളിയായ ചള്ളിയാന്‍ തന്നെ ഇന്‍സെന്റീവ് എന്ന ആശയം മുന്നോട്ടു വച്ചതില്‍ സന്തോഷം...
>>>>>>> എത്ര രൂപയാ സ്പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്?
>>>>>>>
>>>>>>> 2010/7/26 Challiyan <challiyan@gmail.com>
>>>>>>>>
>>>>>>>> കൊള്ളാം. നല്ല ഇന്‍സന്‍റീവ് വല്ലതും പ്രഖ്യാപിച്ചാല്‍ കൂടുതല്‍ പ്രതീക്ഷിക്കാം
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> An Orthodontist dreaming to become a pilot;
>>>>>>>> you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
>>>>>>>> and see my most interesting pictures at
>>>>>>>> http://www.flickriver.com/photos/challiyan/popular-interesting/
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P
www.anoopp.in