മലയാളം വിക്കിപീഡിയയുടെ 2008 ഡിസംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളുടെ പട്ടിക ആണ് ഇത്. (സ്ഥിതിവിവരക്കണക്ക്, പട്ടിക ഇതൊക്കെ കേള്‍‌ക്കുന്നത് പേടിയായിട്ടുണ്ട് ഇപ്പോ :)).  ഇതെ രീതിയില്‍ 2008 വര്‍ഷത്തില്‍ മലയാളം വിക്കിപീഡിയയുടെ മൊത്തം പ്രവര്‍‌ത്തനം ആര്‍‌ക്കെങ്കിലും വിശകലനം ചെയ്യാമോ.

ഇനി മുതല്‍ എല്ലാ വിക്കിസംരംഭങ്ങളുടെ റിപ്പോര്‍‌ട്ടും മാസാമാസം ഇറക്കണം. വിക്കിഗ്രന്ഥശാലയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ  വിശകലനം ഞാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇടാം. അടുത്ത മാസം തൊട്ട്, മാസാമാസം ഉള്ള റിപ്പോര്‍‌ട്ടും
വിക്കിഗ്രന്ഥശാലയ്ക്ക് വേണ്ടി തയ്യാറാക്കാം. അതെ പോലെ ഓരോ സംരംഭവും ഓരോരുത്തര്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍‌ത്ഥിക്കുന്നു. എല്ലാവരുടേയും ശ്രദ്ധ ഇപ്പോള്‍ വിക്കിപീഡിയയിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ആ സ്ഥിതി മാറണം. 

2008 ഡിസംബര്‍ മാസം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു മാസമായിരുന്നു. സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ കോണ്‍‌ഫറന്‍സിലൂടെ പലരുടെയും ശ്രദ്ധ നേടിയെടുക്കാന്‍ നമുക്കായി. സര്‍‌വ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വിക്കിപീഡിയയിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി ഉണ്ടായിരുന്ന അവ്യക്തത നീങ്ങി. നിര്‍‌ഭാഗ്യകരമെന്നു പറയട്ടെ ഡിസംബര്‍ മാസം തന്നെ ഒരു ആവശ്യമില്ലാതെ ചിലര്‍ വിക്കിപീഡിയയെ വിവാദങ്ങളിലേക്കും വലിച്ചിഴച്ചു. പക്ഷെ ആ സംഭവം മൂലം വിക്കിനയങ്ങളെ കുറിച്ചുള്ള സാമാന്യ അവബോധവും, വിക്കിയില്‍ എന്തൊക്കെ ആവാം, എന്തൊക്കെ പാടില്ല എന്നതിനെ പറ്റിയുള്ള സാമാന്യ വിവരവും കുറഞ്ഞ പക്ഷം ഓണ്‍‌ലൈന്‍ മലയാളി സമൂഹത്തിനെങ്കിലും ഉണ്ടായി എന്നു കരുതാം. 

2008 ഡിസംബര്‍ മാസം  അവസാനിച്ചപ്പോള്‍ മലയാളം വിക്കിപീഡിയയിലെ സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ വിവരങ്ങളും ആണ് ഇതില്‍ .

ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.

2008 ഡിസംബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ യഥാര്‍ത്ഥം
8468 8587 8606 8524 8636 8522

നവീകരിച്ച forecast

  കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
ജനുവരി 2009 8760 8832 8891 8812 8880
ഫെബ്രുവരി 2009 9031 9084 9184 9125 9138
മാര്‍ച്ച് 2009 9280 9338 9459 9437 9397
ഏപ്രില്‍ 2009 9544 9616 9749 9740 9677
മേയ് 2009 9798 9899 10029 10026 9961
ജൂണ്‍ 2009 10059 10164 10316 10299 10248
ജൂലൈ 2009 10315 10427 10622 10586 10539
ഓഗസ്റ്റ് 2009 10574 10702 10926 10867 10843
സെപ്റ്റംബര്‍ 2009 10832 10976 11215 11154 11144
ഒക്ടോബര്‍ 2009 11090 11245 11495 11456 11436
നവംബര്‍ 2009 11348 11513 11788 11757 11716
ഡിസംബര്‍ 2009 11606 11785 12083 12047 11989

ഈ പട്ടിക പ്രകാരം മലയാളം 2009 മെയ് അവസാനം അല്ലെങ്കില്‍ 2009 ജൂണ്‍ തുടക്കത്തോടെ മലയാളം വിക്കിപീഡിയ 10,000 ലേഖനമെന്ന കടമ്പ കടക്കുമെന്നാണ് കാണുന്നത്.


ഷിജു