2013/4/21 Sebin Jacob <sebinajacob@gmail.com>

2013/4/21 സുനിൽ (Sunil) <vssun9@gmail.com>

വെബ് ഫോണ്ട്സിനോട് ഒരു വിരോധവും ഇല്ല. എന്നാൽ അത് അത്യാവശ്യമുള്ളവർക്ക് മാത്രം കൊടുക്കുക എന്ന ലൈനായിരിക്കണം. എല്ലാവരെയും അടിച്ചേൽപ്പിക്കരുത് എന്നേയുള്ളൂ.

വെബ് ഫോണ്ട്സിനെ കുറിച്ചുള്ള എന്റെ മനസ്സിലാക്കല്‍, അതു് അതേ പേരിലുള്ള ഫോണ്ടു് സിസ്റ്റത്തിലുണ്ടെങ്കില്‍ ആദ്യം സിസ്റ്റം ഫോണ്ടിലേക്കു് ഫോള്‍ ചെയ്യുമെന്നും സിസ്റ്റത്തില്‍ ഇനി അതില്ലെങ്കില്‍ സിഎസ്എസില്‍ സ്പെസിഫൈ ചെയ്ത ഫോള്‍ബാക്‍ ഫോണ്ടിനുവേണ്ടി പരതുമെന്നും അതുമില്ലെങ്കില്‍ മാത്രമേ വെബ്ബില്‍ നിന്നു് ലോഡ് ചെയ്യൂ എന്നുമാണു്. അപ്പോള്‍ പിന്നെ സുനില്‍ പറഞ്ഞ അടിച്ചേല്‍പ്പിക്കലിന്റെ പ്രശ്നം എവിടെയാണു് വരുന്നതു്?


ലോക്കല്‍ ടാഗ് ഉണ്ടെങ്കില്‍ സിസ്റ്റത്തില്‍ അതേ പേരുള്ള ഫോണ്ടില്ലെങ്കില്‍ മാത്രമേ വെബ്ഫോണ്ട്സ് ലോഡ് ചെയ്യുകയുള്ളൂ.  പിന്നെ ഇപ്പോ വെബ്ഫോണ്ട്സ് എക്സ്റ്റന്‍ഷനല്ലല്ലോ . അത് ഇന്‍പുട്ട് (നാരായം ) കൂടിച്ചേര്‍ന്ന ULS അല്ലേ . അത് സ്വതേ ഫോണ്ടിനെ ലോഡ് ചെയ്യുന്നില്ലെന്നാണ് തോന്നുന്നതു് .  wikidata, translatewiki എന്നിവയൊക്കെ അങ്ങനെയാണ് കാണിക്കുന്നതും . ടെസ്റ്റ് ചെയ്ത് തീരുമാനിക്കൂ