പ്രിയ സുഹൃത്തേ,


അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ" (DAKF) ആഭിമുഖ്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിൽ (CUSAT) ൽ വെച്ച് പാനല്‍ ചര്‍ച്ചയും ശില്പശാലയും ‍‍ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തുന്നു. പരിപാടി പൂര്‍ണിമ അജിത് (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഭരണസമിതി അംഗം) ഉത്‌ഘാടനം ചെയ്യും. "അറിവ് ഉത്പാദനത്തിലും അറിവ് പകര്‍ന്നു നല്കുന്നതിലും സ്ത്രീകള്‍ക്കുള്ള പങ്ക്" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പാനൽ ചർച്ച നടത്തുന്നത്. തുടര്‍ന്ന് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ നടത്തി വരുന്ന വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വിക്കി പീഡിയ ശില്പശാലയും നടത്തപ്പെടും. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, ലേഖനങ്ങൾ തിരുത്തുന്നതിനു സഹായിച്ചുമാണ് തിരുത്തല്‍ യജ്ഞം നടത്തുന്നത്.


സ്ഥലം  : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല

തിയതി  : 11 -03-2017


പരിപാടികല്‍

10 am : ഉത്‌ഘാടനം

11 am : പാനൽ ചർച്ച  (സമൂഹത്തിലെ വിവിധ മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന സ്ത്രികള്‍ പ‍ങ്കെടുക്കുന്നു).

       വിഷയം : " അറിവ് ഉത്പാദനത്തിലും അറിവ് പകര്‍ന്നു നല്കുന്നതിലും സ്ത്രീകള്‍ക്കുള്ള പങ്ക്"


2 pm : വിക്കിപീഡിയ തിരുത്തൽ യജ്ഞം

4 pm : വീഡിയോ പ്രദർശനം