TOI Bangalore edition covering the WIKI Academy news.
 
http://epaper.timesofindia.com/Repository/ml.asp?Ref=VE9JQkcvMjAxMC8wMy8yOSNBcjAyMDAz


 
2010/3/23 CherianTinu Abraham <tinucherian@gmail.com>
Scanned copy of the news article http://twitpic.com/1actl4 

- Tinu Cherian

2010/3/22 Junaid P V <junu.pv@gmail.com>

{{കൊള്ളാം}}


2010/3/22 Anoop <anoop.ind@gmail.com>
മാധ്യമം ദിനപ്പത്രത്തിൽ വന്ന വാർത്ത പൂർണ്ണരൂപത്തിൽ ഇവിടെ

അനൂപ്

2010/3/22 sugeesh.g subrahmanyam <sajsugeesh@gmail.com>

കൊള്ളാം അപ്പോൾ മലയാള പത്രങ്ങൾ വിക്കിയെ പരിചയപ്പെടുത്തുന്നതിനുള്ള
ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.. ഇത് ആശാവഹമായ ഒരു കാര്യമാണ്..

ഇനിയും ഇങ്ങനെയൊകെ ഉണ്ടാകട്ടെ :)

2010/3/22 Anoop <anoop.ind@gmail.com>:
> ഇതുമായി ബന്ധപ്പെട്ടു ഇന്നത്തെ മാധ്യമം ഓണ്‍ലൈന്‍ എഡിഷനിൽ വാര്‍ത്ത
> പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അത് പോലെ ഇന്നത്തെ മാധ്യമം ദിനപത്രത്തിന്റെ അവസാന
> പേജില്‍ ഇത് സംബന്ധിച്ച ഒരു വാര്‍ത്ത‍യും,പരിപാടിയില്‍ പങ്കെടുത്തവരുടെ പടവും
> നല്‍കിയിട്ടുണ്ട്.
>
> ടിനു ചെറിയാൻ എടുത്ത ചിത്രങ്ങള്‍ വികിമീഡിയ കോമൺസിൽ കാണാം.
>
> 2010/3/21 Anoop <anoop.ind@gmail.com>
>>
>> മലയാളം വിക്കി സംരഭങ്ങൾക്കായുള്ള മലയാളം വിക്കി പഠന ശിബിരം ബാംഗ്ലൂരിൽ ഇന്ന്
>> നടന്ന വിവരം ഇതിനകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ബാംഗ്ലൂരിലെ
>> മലയാളികൾക്കിടയിൽ നിന്ന് നല്ല പ്രതികരണമാണ് പഠനശിബിരത്തിനു ലഭിച്ചത്. മാതൃഭൂമി,
>> മലയാളമനോരമ, ഇംഗ്ലീഷ് ദിനപ്പത്രമായ ഡി.എൻ.എ. എന്നീ വർത്തമാന പത്രങ്ങൾ
>> ശിബിരത്തെക്കുറിച്ച് വാർത്ത നൽകിയിരുന്നു. ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടത്
>> മാതൃഭൂമി പത്രം പരിപാടിക്കു നൽകിയ സഹകരണമാണ്. മാതൃഭൂമിയുടെ ഓൺലൈൻ എഡിഷനിലും,
>> ബാംഗ്ലൂരിലെ ദിനപ്പത്രത്തിലും ശിബിരത്തെക്കുറിച്ച് വിശദമാ‍യ വാർത്ത നൽകിയതു
>> കാരണം ധാരാളം പേർ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു് ഫോണിൽ
>> വിളിക്കുകയും, മെയിൽ അയക്കുകയും ചെയ്തു.
>>
>> മലയാളം വിക്കി പഠനശിബിരത്തിൽ ഷിജു അലക്സ്,അനൂപ്,രമേശ്, രാജേഷ്‌
>> ഒടയഞ്ചാല്‍,ജിതേഷ്,നവീൻ,ടിനു ചെറിയാന്‍‌, ഫിലിപ്പ് ടിജു,പ്രതീഷ്
>> എസ്‌,ശ്രീജിത്ത്,ശ്രീധരൻ ടി.പി.,അനു ലക്ഷ്മണൻ,അരുൺ എന്നീ ഉപയോക്താക്കളും
>> മാധ്യമം ദിനപ്പത്രത്തിന്റെ പ്രതിനിധിയായി സിജു ജോർജ്ജും പങ്കെടുത്തു.
>>
>> പരിപാടിയുടെ അവലോകനം താഴെക്കൊടുക്കുന്നു
>>
>> പരിചയപ്പെടുത്തൽ
>>
>> പഠനശിബിരത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ.
>>
>> വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്തൽ - Shiju
>> Alex|ഷിജു അലക്സ്
>>
>> വിക്കിപീഡിയയുടെ ചരിത്രവും വിവിധ സഹോദരസംരംഭങ്ങളേയും ഷിജു അലക്സ് വിശദമായി
>> പുതിയ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തി. ഇതില്‍ പ്രധാനമായും താഴെപ്പറയുന്നവ
>> അടങ്ങിയിരുന്നു.
>>
>> എന്താണ് വിക്കിപീഡിയ?
>> എന്തിനാണ് വിക്കിപീഡിയയിൽ ലേഖനം എഴുതേണ്ടത്?
>> മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്ത്?
>> മലയാളം വിക്കിപീഡിയയുടെ ലഘുചരിത്രം
>> സഹോദരസംരഭങ്ങള്‍
>>
>> മലയാളം വിക്കിപീഡിയയില്‍ എഴുന്നതെങ്ങനെ?
>>
>> മലയാളം വിക്കിപീഡിയയില്‍ എങ്ങനെ എഴുതുന്നതിനെക്കുറിച്ച് വിശദമായി അനൂപ്,
>> രമേശ് എന്നിവര്‍ വിശദീകരിച്ചു. ഇതില്‍ പ്രധാനമായും താഴെപ്പറയുന്നവ വിഭാഗങ്ങൾ
>> വിശദീകരിച്ചു.
>>
>> എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം,
>> മലയാളം വിക്കിപീഡിയയിലെ താളിന്റെയും, സമ്പർക്ക മുഖത്തിന്റെയും ഘടന
>> എങ്ങനെ ലേഖനം തുടങ്ങാം,
>> എങ്ങിനെ തിരുത്തിയെഴുതാം,
>> എങ്ങനെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം
>> മുകളിൽ വിവരിച്ച വിഭാഗങ്ങളുടെ തത്സമയ അവതരണം.
>>
>> ചോദ്യോത്തര സമയം:
>>
>> പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഷിജു അലക്സ്, അനൂപ്, രമേശ്
>> എന്നിവര്‍ മറുപടി പറഞ്ഞു.
>>
>> പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളിൽ മിക്കവരും ട്വിറ്ററിലൂടെ ശിബിരത്തിന്റെ
>> അപ്‌ഡേറ്റുകൾ നൽകിക്കൊണ്ടിരുന്നു. അതിന്റെ കണ്ണി ഇവിടെ
>>
>> ഇതു പോലെയുള്ള പഠനശിബിരങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനും,
>> ഇന്ത്യക്കും പുറത്തും സംഘടിപ്പിക്കുന്നത് വിക്കിപീഡിയ സംസ്കാരത്തെയും, മലയാളം
>> വിക്കിപീഡിയയെയും മലയാളികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനു സഹായകരമാകും.
>> ഇതിനായി മലയാളം വിക്കിപീഡിയയിലെ സജീവരായ ഉപയോക്താക്കൾ മുന്നോട്ട് വരണമെന്ന്
>> അഭ്യർത്ഥിക്കുന്നു. ഇതു കൂടാതെ ഇത്തരം പരിപാടികൾ എവിടെയെങ്കിലും
>> സംഘടിപ്പിക്കുവാൻ താല്പര്യമുണ്ടെങ്കിൽ അതും ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക്
>> അയക്കുവാൻ താല്പര്യം.
>>
>> വിക്കിപീഡിയ പഠന ശിബിരം നടത്തുന്നതിന് വേദിയും, ഇന്റർനെറ്റ് തുടങ്ങിയ ഭൗതിക
>> സാഹചര്യങ്ങളും ഒരുക്കിത്തന്ന സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി ബാംഗ്ലൂരിലെ
>> പ്രവർത്തകരോട് ഈ അവസരത്തിൽ ഞങ്ങളുടെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
>>
>> അനൂപ്
>>
>> 2010/3/17 Anoop <anoop.ind@gmail.com>
>>>
>>> പ്രിയരെ,
>>> മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികളുടെ
>>> ദീർഘനാളത്തെ ആവശ്യമായിരുന്നു ബാംഗ്ലൂരിൽ ഒരു മലയാളം വിക്കി അക്കാഡമി നടത്തണം
>>> എന്നതു്.  വളരെ നാളുകളായി ആലോചനയിലുള്ള ആക്കാദമി എന്ന കൂട്ടായ്മ ഈ വരുന്ന
>>> മാർച്ച് 21-ന്‌ ബാംഗ്ലൂർ കണ്ണിംഗ്‌ഹാം റോഡിലുള്ള സി.ഐ.എസ്. ഓഫീസിൽ വെച്ച്
>>> നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
>>>
>>> എന്ത്: മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, എങ്ങനെയാണു് വിക്കി
>>> സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? മലയാളം വിക്കികളിൽ എങ്ങനെ
>>> മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക്
>>> താല്പര്യമുള്ള എല്ലാ വിഷയങ്ങളും  ഇതിൽ കൈകാര്യം ചെയ്യും. മലയാളം
>>> വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി
>>> തരാൻ ശ്രമിക്കും
>>>
>>> എപ്പോൾ: 2010 മാർച്ചു് 21, വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ
>>> എവിടെ: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കണ്ണിം‌ഗ് ഹാം റോഡ്,
>>> ബാംഗ്ലൂർ.
>>>
>>> കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗ് പോസ്റ്റ് സന്ദർശിക്കുക.
>>>
>>> ബാംഗ്ലൂർ വിക്കി അക്കാദമിയെക്കുറിച്ച് ബാംഗ്ലൂരിലുള്ള നിങ്ങളുടെ എല്ലാ
>>> സുഹൃത്തുക്കളെയും അറിയിക്കുവാനും അവരെ പങ്കെടുപ്പിക്കുവാനും ശ്രമിക്കുമല്ലോ?
>>>
>>> --
>>> With Regards,
>>> Anoop P
>>> www.anoopp.in
>>>
>>
>>
>>
>> --
>> With Regards,
>> Anoop P
>> www.anoopp.in
>>
>
>
>
> --
> With Regards,
> Anoop P
> www.anoopp.in
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>



--
sugeesh
nalanchira
9544447074
9287357276



--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l